Thursday, July 12, 2007

ദക്ഷിണാമൂര്‍ത്തി 'കുളക്കടവിലെ പിണ്ണാക്ക്‌';സബ്‌ എഡിറ്റര്‍ പരീക്ഷ തോറ്റയാള്‍ റസിഡണ്ട്‌ എഡിറ്റര്‍


പിണറായിയുടെ ആശീര്‍വാദത്തോടെ ദേശാഭിമാനിയുടെ പേരില്‍ സി പി എം നേതാക്കള്‍ നടത്തിയ അഴിമതിയെ വിര്‍ശിച്ച്‌ വി എസ്‌ അനുകൂല വാരികയായ ജനശക്തിയുടെ പുതിയ ലക്കത്തില്‍ ലേഖന പരമ്പര. പിണറായിയും ഇ പി ജയരാജനും ശിങ്കിടികളും ദേശാഭിമാനിയെയും പാര്‍ട്ടിയെയും തകര്‍ക്കുകയാണെന്നാണ്‌ എല്ലാ കവര്‍ സ്റ്റോറികളുടെയും ഉള്ളടക്കം. ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിക്കെതിരെ ശക്തമായ വിമര്‍ശനമാണ്‌ 'കുളക്കടവിലെ പിണ്ണാക്ക്‌' എന്ന കവര്‍ സ്റ്റോറിയില്‍ ഉന്നയിക്കുന്നത്‌. ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയെ കുളക്കടവില്‍ വെച്ച പിണ്ണാക്ക്‌ പോലെയാക്കിയെന്ന്‌ ലേഖനം തുറന്നടിക്കുന്നു. "മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ദേശാഭിമാനിക്ക്‌ ചുക്കാന്‍ പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചവരുടെ രാഷ്ട്രീയ വീക്ഷണം തന്നെയാണ്‌ പത്രത്തിന്‌ മരണമണി മുഴങ്ങിയത്‌. സി പി എമ്മിന്റെ റിവഷനിസ്റ്റ്‌ പ്രവണതകള്‍ക്കൊപ്പം എക്കാലത്തും സഞ്ചരിച്ചു കൊണ്ടിരുന്ന വി വി ദക്ഷിണാമൂര്‍ത്തിയെ പത്രാധിപരായി നിയോഗിച്ചതു തന്നെ അധഃപതനം തുടങ്ങുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. ആധുനിക മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചോ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയയെ കുറിച്ചോ ദക്ഷിണാമൂര്‍ത്തിക്കുള്ള ജ്ഞാനം പരിമിതമാണ്‌. പാര്‍ശ്വവര്‍ത്തികള്‍ ചെവിയിലോതുന്നതെന്തും വേദവാക്യമായി സ്വീകിരക്കുന്ന ദക്ഷിണാമൂര്‍ത്തി ജീവിതത്തിലൊരിക്കലും ജനാധിപത്യ ബോധം സൂക്ഷിച്ചിട്ടുള്ള ഒരാളല്ല. തന്റെ മൂക്കിനപ്പുറം ലോകത്തിന്റെ പരിധികാണാനാകാത്ത ദക്ഷിണാമൂര്‍ത്തിയെ ഗ്രൂപ്പിന്റെ പരിഗണനയുടെ പേരില്‍ മാത്രമാണ്‌ പോളിറ്റ്‌ ബ്യൂറോ അംഗമായ വി എസ്‌ അച്യുതാനന്ദനെ ഒഴിവാക്കി പത്രാധിപരായി പിണറായി വിജയന്‍ നിയോഗിച്ചത്‌. ദക്ഷിണാമൂര്‍ത്തിയുടെ ഭാഷ ഉപയോഗിച്ചാല്‍ 'കുളക്കടവില്‍ വെച്ച പിണ്ണാക്കുപോലെ' ദേശാഭിമാനി അലിഞ്ഞു തുടങ്ങുന്നത്‌ ഈ നിയമനം മുതല്‍ക്കാണ്‌."-ഇങ്ങനെ പോകുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. ദേശാഭിമാനിയുടെ റസിഡണ്ട്‌ എഡിറ്റര്‍ പി രാജീവും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്നു. എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച്‌ രൂപപ്പെട്ട നാലാം ലോകവാദ സംഘത്തിലെ ജൂനിയര്‍ പാര്‍ട്ടനറായിരുന്ന രാജീവിന്‌ റസിഡണ്ട്‌ എഡിറ്റര്‍ സ്ഥാനം ഉറപ്പിച്ചു നല്‍കാന്‍ പിണറായി തയ്യാറായതാണ്‌ ദേശാഭിമാനിയുടെ ജീവനക്കാരെ നിഷ്ക്രിയരാക്കിയ സുപ്രധാന ഘടകമെന്നും ദേശാഭിമാനിയുടെ സബ്‌ എഡിറ്റര്‍ പരീക്ഷയെഴുതി പരാജയപ്പെട്ടയാളാണ്‌ രാജീവെന്നും ലേഖനം വ്യക്തമാക്കുന്നു. "വിഭാഗീയ പരിഗണനയുടെ പേരില്‍ മാത്രമാണ്‌ രാജീവ്‌ റസിഡന്റ്‌ എഡിറ്ററായി ചുമതലയേറ്റത്‌. മുഖ്യ പത്രാധിപര്‍ക്കും റസിഡന്റ്‌ പത്രാധിപര്‍ക്കുമൊപ്പം പത്രപ്രവര്‍ത്തന രംഗത്തെ മുറിമൂക്കനായ ഇ പി ജയരാജന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ അവരോധിക്കപ്പെട്ടതോടെ ചിത്രം പൂര്‍ണമായി. മുടിയാന്‍ കാലത്ത്‌ മുച്ചീര്‍പ്പന്‍ കുലച്ച പോലെയായി ദേശാഭിമാനിയുടെ സ്ഥിതി. ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ എന്ന ചൊല്ലിന്‌ പാരഡിയുണ്ടാവുകയായിരുന്നു ഫലം. 'ജയരാജന്‍ കയറിയ ദേശാഭിമാനി പോലെ' എന്നായി പ്രയോഗം. വിവിധ എഡിഷനുകളുടെ ആസ്തിയെല്ലാം ചേര്‍ത്താല്‍ അമ്പതുകോടിയെങ്കിലും വിലമതിക്കുന്ന ദേശാഭിമാനി ജയരാജന്‍ ഒന്നിച്ചു വിഴുങ്ങിയാല്‍ പോലും ആരും അത്ഭുതപ്പെടാനിടയില്ല. അക്ഷരാര്‍ഥത്തിലുള്ള ആര്‍ത്തി പണ്ടാരമായി ഇ പി ജയരാജന്‍ ദേശാമാനി ജീവനക്കാര്‍ക്ക്‌ മുമ്പില്‍ നിറഞ്ഞാടിയാതായും ലേഖനം തുറന്നടിക്കുന്നു. 'ശീര്‍ഷാസനത്തില്‍' ക്രൂരമായ ശസ്ത്രക്രിയയ്ക്ക്‌ മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്ന്‌ എം എന്‍ വിജയന്‍ നിര്‍ദേശിക്കുന്നു. ഈ ഭാരം എന്തിന്‌ പേറണം?, വിശ്വാസത വീണ്ടെടുക്കണമെങ്കില്‍, പടവാള്‍ തുരുമ്പെടുക്കുമ്പോള്‍, ഒടുക്കത്തെ തീറ്റ തന്നെ, തിന്മ അതിരറിയാതെ വളര്‍ന്നാല്‍(ഇ പി ജയരാജന്റെ ലക്ഷ്വറി കാറിന്റെ പടം സഹിതം), ഭരണാധികാരികളുടെ അത്യാര്‍ത്തി, മാധ്യമങ്ങളും മൂലധന സിന്‍ഡിക്കേറ്റും, ആ രണ്ട്‌ കോടി തിരിച്ചു കൊടുക്കരുത്‌ തുടങ്ങിയ കവര്‍ സ്റ്റോറികളില്‍ സി പി എം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ നടത്തുന്നത്‌.

4 comments:

മുക്കുവന്‍ said...

if this would have happend in UDF ruling time, kerala would have seen a samara/akrama pramabara from great SFI/DYFI and CITU groups. where are those guys now? may be TWO CRORES are too lesss for a strike for those @#!%#@@#% now!

Unknown said...

Dear Veekshanam Subeditor,

Before you START worrying about Dehabhimani,you can have a retrspection.Why your veekshanam was closed for a long time .Deshabhimani will make its own way.Better you think abou veekshanam.It may get closed at any time

nizar mohammed said...

ബ്ളോഗ്‌ കണ്ടു. നന്നായിരിക്കുന്നു. വീക്ഷണം പത്രം ആര്‍ക്കും വായിക്കാന്‍ കിട്ടുന്നില്ലെന്ന പരാതി പരിഗണിച്ചാണ്‌ ഞാന്‍ ഒരു ബ്ളോഗ്‌ തുടങ്ങിയത്‌. തല്‍ക്കാലം നമ്മള്‍ ചെയ്ത സ്റ്റോറികളെങ്കിലും ആളുകള്‍ കാണട്ടെയെന്ന്‌ തോന്നി. എനിക്ക്‌ ബ്ളോഗിണ്റ്റെ സാങ്കേതിക വശങ്ങളെക്കുറിച്ച്‌ നല്ല അറിവൊന്നുമില്ല. ഒരാള്‍ ക്രിയേറ്റ്‌ ചെയ്ത്‌ തന്നതാണ്‌. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കരുത്‌. താങ്കളുടെ ഫോണിലേക്ക്‌ ഞാന്‍ പലതവണ വിളിച്ചിരുന്നു. പക്ഷെ പ്രതികരണമുണ്ടായില്ല. ഒരുപക്ഷെ തിരക്കിലായത്‌ കൊണ്ടാവുമെന്ന്‌ വിശ്വസിക്കുന്നു. എണ്റ്റെ നമ്പര്‍ ഇതാണ്‌. ൦൯൮൯൫൯൮൨൩൪൫

nizar mohammed said...

my mob no: 09895982345